വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം.
കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു ക്വിന്റല്‍ കൊപ്രയുടെ വില. വെളിച്ചെണ്ണക്ക് 21, 300 രൂപയുമാണ്. 220 രൂപ വരെയാണ് ചില്ലറ വില്‍പന ശാലകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ബ്രാന്‍ഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.
മുന്‍പ് പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കിയാണ് കര്‍ഷകര്‍ വലിയങ്ങാടിയടക്കമുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. കുറച്ചുകാലമായി പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതോടെ കൊപ്ര വരവ് കുറഞ്ഞു. ഇതും വില വര്‍ധനവിന് കാരണമായി. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Story Highlights – coconut, coconut oil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here