ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പൊതു താത്പര്യ ഹര്‍ജിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലുള്ളവര്‍ ഓണ്‍ലൈന്‍ റമ്മികളി സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരും.
Story Highlights – government has issued a notification declaring online rummy illegal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here