Advertisement

ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ, പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു.

February 27, 2021
Google News 2 minutes Read

ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലറാണ് ”മെറി ക്രിസ്മസ് ” എന്ന് റിപ്പോർട്ടുകളുണ്ട്. 2018ല്‍ പുറത്തുവന്ന അന്ധാദുന്‍ എന്ന ത്രില്ലറിന് ശേഷം ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒടിടി ഒറിജിനലായാണ് ശ്രീറാമിന്റെ പുതിയ ചിത്രമെന്നും ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

ഇന്ത്യൻ സിനിമയിൽ മികച്ച ത്രില്ലറുകളൊരുക്കുന്ന ശ്രീറാം രാഘവൻ 15 വർഷത്തെ കരിയറിൽ 5 ചിത്രം മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഏക് ഹസിനാ ദി, ജോണി ഗദ്ദര്‍, ഏജന്റ് വിനോദ്, ബദ്‌ലാപൂര്‍, അന്ധാദുന്‍. മികച്ച ഹിന്ദി ചിത്രത്തിനും അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡ് അന്ധാദുനിന് ലഭിച്ചിരുന്നു.

Story Highlights – Katrina Kaif and Vijay Sethupathi’s next with Sriram Raghavan begins in April.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here