ലോകത്തിലെ ഏകാന്തമായ ഇടം ‘ഹണ്ടിങ് ലോഡ്ജ്’

ലോകത്തിലെ ഏകാന്ത വീട് ഏതാണെന്ന് കേട്ടിട്ടുണ്ടോ ? ഐസ്‌ലാൻഡിൽ തെക്കു ഭാഗത്തായി വെസ്റ്റ്മാൻ ദ്വീപ സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് എല്ലീറേ. സ്ഥിര താമസക്കാർ ഇല്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത.
വൈദ്യുതി ഇൻഡോർ പ്ലംബിംഗ്ഗ് ,ഇന്റർനെറ്റ് , ഫോൺ തുടങ്ങി യാതൊരു സൗകര്യവും ഇല്ലാത്ത ഏകാന്ത വീട്. മനോഹരമായ പതിനെട്ടോളം ദ്വീപുകൾ വെസ്റ്റമാനിലുണ്ട്. എന്നാൽ ഈ അടുത്ത കാലങ്ങളിലായി സഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ച ഒന്നാണ് ഇവിടെ പണിതുയർത്തിയിട്ടുള്ള ഒരേ ഒരു വീട്.”ലോകത്തിലെ ഏറ്റവും ഏകാന്തമായ ഇടം” എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവയ്ച്ച ചിത്രങ്ങളാണ് ഈ വീടിനെ ലോകപ്രശസ്തമാക്കിയത്.

കുന്നിൽ ചെരുവിൽ ഉണ്ടാക്കിയ ഈ വീടിനെക്കുറിച്ച് പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. പൂർണ്ണമായി വേറിട്ട് നിൽക്കുന്ന ഇടമാണ് ഇവിടം. ഏകദേശം 5 വർഷങ്ങൾക്ക് മുൻപ് അഞ്ച് വ്യത്യസ്‍ത കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നത്രെ! ചെറിയ കുടിലുകളിലായിരുന്നു ഈ കുടുംബങ്ങളുടെ താമസം. കന്നുകാലി വളർത്തൽ , മൽസ്യബന്ധനം , വേട്ടയാടൽ , തുടങ്ങിയവയായിരുന്നു അവരുടെ ജീവിത മാർഗ്ഗങ്ങൾ. ആ കുടുംബങ്ങളിൽ അവശേഷിച്ച അവർ 1930 കളോടെ കൂടുതൽ അവസരങ്ങളും ജീവിതമാർഗ്ഗങ്ങളും തേടി ഐസ്‌ലാൻഡിലെ മറ്റു ഭാഗങ്ങളിലേക്ക് പാലായനം ചെയ്തു. പിന്നീട് 1953 ൽ എല്ലിറേ ഹണ്ടിങ് അസോസിയേഷനാണ് ഈ വീട് നിർമ്മിക്കുന്നത്. ‘ഹണ്ടിങ് ലോഡ്ജ്’ എന്നാണ് ഈ വീടിനു നൽകിയ പേര്.

പ്രാദേശിക വേട്ടയാടൽ സംഘത്തിന്റെ വിശ്രമ കേന്ദ്രമായിട്ടാണ് ഇപ്പോൾ ഈ വീട് ഉപയോഗിക്കുന്നത്. ഇവരുമായി അടുത്ത ബന്ധമുള്ളവർക്ക് ഇവിടെ താമസിക്കാൻ അവസരം ലഭിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങൾ ഐസ്‌ലാൻഡിലുണ്ട്. ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന ഘടകം ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമാണ്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഹിമാനികളും ലോകത്തിലെ തന്നെ സജ്ജീവമായ അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്. ”ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ ” എന്നാണ് ഐസ്‌ലാൻഡിനെ വിശേഷിപ്പിക്കുന്നത്.
Story Highlights – World’s Loneliest House iceland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here