മഹാരാഷ്ട്രയിൽ കൊവിഡ് ബാധ രൂക്ഷം; തുടർച്ചയായ നാലാം ദിവസവും 8000ലധികം കേസുകൾ

Maharashtra registers 8000 infections

മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും 8000ലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8,623 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ആകെ 21,46,777 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 13.25 ആണ് മഹാരാഷ്ട്രയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 3.3 ലക്ഷം ആളുകൾ ഹോം ക്വാറൻ്റീനിലും 3084 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലുമാണ്.

മുംബൈയിൽ മാത്രം 987 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് നാല് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധ 10302 ആയി ഉയർന്നു. അമരാവതിയിലെ ലോക്ക്ഡൗൺ മാർച്ച് 8 വരെ നീട്ടിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഇന്ന് 3792 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 519, തൃശൂർ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂർ 173, കാസർഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights – Maharashtra registers over 8,000 infections for 4th straight day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top