കോൺഗ്രസ് നേതൃത്വത്തിലുള്ളത് വഞ്ചകർ; യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് പി. സി ജോർജ്

യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി പി. സി ജോർജ് എംഎൽഎ. ജിഹാദികൾ നേതൃത്വം നൽകുന്ന യുഡിഎഫുമായി ഒരു ബന്ധവും വേണ്ടെന്നാണ് തീരുമാനമെന്ന് പി. സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളത് വഞ്ചകരും തീരുമാനമെടുക്കാൻ കഴിവില്ലാത്തവരുമാണ്. കാഞ്ഞിരപ്പള്ളിയിൽ പി. സി ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നാണ് യുഡിഎഫ് പറഞ്ഞത്. അതിന് തനിക്ക് യുഡിഎഫിന്റെ ഔദാര്യം വേണ്ടെന്നും പി. സി ജോർജ് വ്യക്തമാക്കി.
മുസ്ലിം ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. വർഗീയ വാദികളില്ലാത്ത പാർട്ടി. എന്നാൽ മുസ്ലിം ലീഗ് പോലും ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണെന്നും പി. സി ജോർജ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ എങ്ങുമെത്താൻ സാധിക്കാത്ത വലിയ ഒരു ജനവിഭാഗമുണ്ട്. അവരെ യോജിപ്പിച്ച് മത്സരരംഗത്ത് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ സംഘടനകളുമായി സംസാരിച്ചുവെന്നും പി. സി ജോർജ് പറഞ്ഞു.
Story Highlights – P C George, UDF, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here