ജനപ്രിയ വ്‌ളോഗര്‍മാര്‍ക്ക് ട്വന്റിഫോര്‍ ന്യൂസ് സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ സമ്മാനിച്ചു

സോഷ്യല്‍മീഡിയയിലെ മിന്നും താരങ്ങള്‍ക്ക് പുരസ്‌കാരവുമായി ട്വന്റിഫോര്‍ ന്യൂസ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ജനപ്രിയ വ്‌ളോഗര്‍മാര്‍ക്ക് ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. വ്യത്യസ്തമാര്‍ന്ന കാഴ്ചനുഭവങ്ങളും പുത്തന്‍ അറിവുകളും പകര്‍ന്ന് വൈറല്‍ വീഡിയോകള്‍ സൃഷ്ടിച്ച വ്‌ളോഗര്‍മാരില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കാണ് ട്വന്റിഫോര്‍ ആദ്യ സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ സമ്മാനിച്ചത്.
ട്വന്റിഫോറിനെ തന്നെ ട്രോളിക്കൊണ്ട് ശ്രദ്ധേയനായ ഉബൈദ് ഇബ്രാഹിമിന് ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം നല്‍കി. ട്രാവല്‍, ടെക്നോളജി, ലൈഫ് സ്‌റ്റൈല്‍, എന്റര്‍ടെയ്ന്‍മെന്റ്, അഡ്വഞ്ചര്‍, ഫുഡ്, അണ്‍ബോക്സിങ്, ഓട്ടോമൊബൈല്‍, കപ്പിള്‍ വ്ളോഗര്‍, ചൈല്‍ഡ് വ്ളോഗര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നിങ്ങനെ പതിനൊന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. കൊച്ചി ലേ മെറിഡിയനില്‍ നടന്ന ചടങ്ങിന്റെ ആഘോഷനിമിഷങ്ങള്‍ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.
Story Highlights – Twenty Four News Social Media Awards