Advertisement

നക്‌സൽ ബാധിത പ്രദേശങ്ങളിലൊഴികെ വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ

February 27, 2021
Google News 1 minute Read
Voting runs from 7

നിയമസഭാ തെരെഞ്ഞെടുപ്പിൽ നക്‌സൽ ബാധിത പ്രദേശങ്ങളിലൊഴികെ വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയായിരിക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാകും വോട്ടെടുപ്പ്. കള്ളവോട്ട് തടയാൻ ഉദ്യോഗസ്ഥർ മുൻകൈ എടുക്കണം. 50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് എർപ്പെടുത്തിയതായും, തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവശ്യ സർവീസുകൾക്ക് കൂടി പോസ്റ്റൽ ബാലറ്റ് അനുവദിക്കാൻ തീരുമാനിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രശ്ന ബാധിത ബൂത്തുകളിൽ കേരള പൊലീസിന്റെ സേവനം ഒഴിവാക്കും. ഇത്തരം ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കും. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും ഡ്യൂട്ടി. 50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. കള്ളവോട്ടിനെതിരെ പോളിങ് ഓഫിസർമാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.

പ്രചാരണത്തിനായി ജാതി, മതപരമായ കാര്യങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. ക്രിമിനൽ കേസുകളുണ്ടെങ്കിൽ നോമിനേഷൻ കൊടുക്കുമ്പോൾ സ്ഥാനാർഥികൾ വെളിപ്പെടുത്തണം. പകരം സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ കാരണം പാർട്ടികൾ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തപാൽ ബാലറ്റുകളുടെ അച്ചടി ജില്ലാതലത്തിൽ ആരംഭിച്ചു. 80 വയസ്സു കഴിഞ്ഞവർക്കു പുറമേ ഭിന്നശേഷിക്കാർക്കും, കൊവിഡ് ബാധിതർക്കും തപാൽ വോട്ട് അനുവദിക്കും അവശ്യ സർവീസ് ഗണത്തിലും ഇത്തവണ തപാൽ വോട്ട് അനുവദിക്കും. തെരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ 150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ടെന്നും ടീക്കാ റാം മീണ പറഞ്ഞു.

Story Highlights – Voting runs from 7 am to 7 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here