24 കേരള പോൾ ട്രാക്കർ സർവേ; പിണറായി വിജയൻ സർക്കാരിന്റെ ഭരണം ശരാശരി

24 കേരള പോൾ ട്രാക്കർ സർവേയിൽ പിണറായി വിജയൻ സർക്കാരിന്റെ ഭരണം ശരാശരിയെന്ന് ഭൂരിപക്ഷാഭിപ്രായം. 33 ശതമാനം പേർ ശരാശരിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം പേർ വളരെ മികച്ചതെന്ന അഭിപ്രായക്കാരാണ്. 17 ശതമാനം പേർ മോശമെന്നും 14 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു. വളരെ മോശം ഭരണമെന്ന് അഭിപ്രായപ്പെട്ടവർ വെറും 9 ശതമാനം മാത്രമാണ്.
എൽഡിഎഫിന് അനുകൂലമായിത്തീരാവുന്ന പ്രധാന വിഷയം കിറ്റ്-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആണെന്നാണ് 48 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 35 ശതമാനം ആളുകൾ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് വോട്ട് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 8 ശതമാനം, കിഫ്ബി വികസന പ്രവർത്തനങ്ങൾ 5 ശതമാനം, ജോസ് കെ മാണി, എൽജെഡി വരവ് 4 ശതമാനം എന്നിവകളാണ് മറ്റ് വിഷയങ്ങൾ.
Story Highlights – 24 kerala poll tracker 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here