24 കേരള പോൾ ട്രാക്കർ സർവേ; എൽഡിഎഫിന് അനുകൂലവും പ്രതികൂലവുമായ പ്രധാന വിഷയങ്ങൾ ഇവ

24 kerala poll 17

24 കേരള പോൾ ട്രാക്കർ സർവേയിൽ എൽഡിഎഫിന് അനുകൂലമായിത്തീരാവുന്ന പ്രധാന വിഷയം കിറ്റ്-ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് 48 ശതമാനം ആളുകൾ. 35 ശതമാനം ആളുകൾ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് വോട്ട് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 8 ശതമാനം, കിഫ്ബി വികസന പ്രവർത്തനങ്ങൾ 5 ശതമാനം, ജോസ് കെ മാണി, എൽജെഡി വരവ് 4 ശതമാനം എന്നിവകളാണ് മറ്റ് വിഷയങ്ങൾ.

എൽഡിഎഫിന് പ്രതികൂലമായിത്തീരാവുന്ന പ്രധാന വിഷയം പിൻവാതിൽ ആരോപണങ്ങളാണ്. 28 ശതമാനം ആളുകളാണ് ഈ വിഷയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 24 ശതമാനം ആളുകൾ ശബരിമല ആചാര സംരക്ഷണം എന്ന അഭിപ്രായക്കാരാണ്. സ്വർണക്കടത്ത് കേസ് 22 ശതമാനം, തൊഴിൽ നിയമന സമരങ്ങൾ 18 ശതമാനം, ആഴക്കടൽ മത്സ്യബന്ധന വിവാദം 8 ശതമാനം എന്നിവകളാണ് മറ്റ് വിഷയങ്ങൾ.

Story Highlights – 24 kerala poll tracker survey 17

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top