കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിച്ചേക്കും; ലീഗ് 26 സീറ്റിലും

യുഡിഎഫിന്റെ സീറ്റ് ധാരണ പൂര്‍ത്തിയായി. അന്തിമ തീരുമാനം നാളെയുണ്ടാകും. കോണ്‍ഗ്രസ് -95, ലീഗ് -26, ജോസഫ് ഗ്രൂപ്പ് -9, ആര്‍എസ്പി -5, ജേക്കബ് ഗ്രൂപ്പ് -1, സിഎംപി -1, ഫോര്‍വേര്‍ഡ് ബ്ലോക്ക് -1, ജനതാദള്‍ -1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തും.

യുഡിഎഫില്‍ പ്രാഥമിക സീറ്റ് ധാരണയാണ് പൂര്‍ത്തിയായത്. അന്തിമ തീരുമാനം നാളെയുണ്ടാകും. നാളെ പി.ജെ. ജോസഫുമായും മുസ്ലീംലീഗ് നേതാക്കളുമായും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ സീറ്റ് ധാരണ പ്രഖ്യാപിക്കുക. പ്രാഥമിക സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ് 87 സീറ്റിലായിരുന്നു മത്സരിച്ചത്.

മുസ്ലീം ലീഗിന് ഇത്തവണ രണ്ട് സീറ്റ് അധികമായി നല്‍കും. കഴിഞ്ഞ തവണ 24 സീറ്റായിരുന്നു മുസ്ലീംലീഗിന് നല്‍കിയത്. ഇത്തവണ 26 സീറ്റില്‍ മുസ്ലീംലീഗ് മത്സരിക്കും. 15 സീറ്റിന് അവകാശവാദം ഉന്നയിച്ച ജോസഫ് ഗ്രൂപ്പിന് ഒന്‍പത് സീറ്റുകളായിരിക്കും നല്‍കുക. ആര്‍എസ്പിക്ക് കഴിഞ്ഞ തവണത്തേതുപോലെ അഞ്ച് സീറ്റുകള്‍ നല്‍കും. ജേക്കബ് ഗ്രൂപ്പിനും സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ജനതാദള്‍ ജോണ്‍ വിഭാഗത്തിനും മാണി സി. കാപ്പന്‍ വിഭാഗത്തിനും ഓരോ സീറ്റുകള്‍ ലഭിക്കും.

Story Highlights – Congress may contest in 95 seats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top