അടുത്ത ടെസ്റ്റിലെ പിച്ചും ഇതുപോലെയാണെങ്കിൽ ഇന്ത്യയ്ക്കെതിരെ ഐസിസി നടപടിയെടുക്കണം; മോണ്ടി പനേസർ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെതിരെ വിമർശനവുമായി ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. അടുത്ത ടെസ്റ്റിലെ പിച്ചും ഇങ്ങനെയാണെങ്കിൽ ഇന്ത്യക്കെതിരെ ഐസിസി നടപടിയെടുക്കണമെന്ന് പനേസർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ശനിയാഴ്ച ഇംഗ്ലണ്ടിൽ നടക്കുന്ന ക്ലബ് ക്രിക്കറ്റ് പോലെയുണ്ട്. ക്ലബ് ക്രിക്കറ്റ് കളിക്കുമ്പോൾ, 100നു താഴെ ഞങ്ങൾ ഒരു ടീമിനെ ഓൾഔട്ടാക്കും. എന്നിട്ട് തിരിയുന്ന പിച്ച് ആയതിനാൽ അത് പിന്തുടരാൻ ബുദ്ധിമുട്ടായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയതിനാൽ, നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നീണ്ട ടെസ്റ്റ് മാച്ചുകൾ ഉണ്ടാവണം. കാരണം, അവിടെ എങ്ങനെയാണ് പിച്ച് എന്ന് ആളുകൾ അറിയണം. സ്റ്റേഡിയം മനോഹരമാണ്.”- പനേസർ പറഞ്ഞു.
അതേസമയം, പരമ്പരയിലെ നാലാം മത്സരത്തിൽ തയ്യാറാക്കുക ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ട് വന്നിരുന്നു. മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സ്പിൻ പിച്ച് വ്യാപക വിമർശനം നേരിട്ടിരുന്നു. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിനു പിന്നാലെയാണ് ആരോപണങ്ങൾ കഴുകിക്കളയാൻ ബാറ്റിംഗ് പിച്ച് തയ്യാറാക്കാമെന്ന് ബിസിസിഐ തീരുമാനിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് ഒരു സമനില മാത്രമാണ്. നാലാമത്തെ ടെസ്റ്റിൽ പരാജയപ്പെട്ടാലേ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താവൂ. അതുകൊണ്ട് തന്നെ പിച്ച് ബാറ്റിംഗിന് അനുകൂലമാക്കുമെന്നാണ് സൂചന.
Story Highlights – Monty Panesar against narendra modi stadium pitch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here