കൊവിഡ് വാക്‌സിനേഷന്‍; രജിസ്‌ട്രേഷന്‍ കൊവിന്‍ വെബ്‌സൈറ്റിലൂടെ മാത്രം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന് കൊവിന്‍ വെബ്‌സൈറ്റ് വഴി മാത്രം. രണ്ടാം ഘട്ട വാക്‌സിനേഷന്റെ രജിസ്‌ട്രേഷനാണ് www.cowin.gov.in വെബ്‌സെറ്റിലൂടെ മാത്രമാക്കിയത്. കൊവിന്‍ ആപ് ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന് സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സര്‍ക്കാര്‍ പോര്‍ട്ടലായ കൊവിനില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡിനെ അത്രയും വേഗം തുരത്താന്‍ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും നടത്തിയ ശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഡല്‍ഹി എയിംസില്‍ വച്ചാണ് പ്രധാനമന്ത്രിയും വാക്‌സിനേഷന്റെ ഭാഗമായത്.
Read Also : രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം
അതേസമയം പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തി. എല്ലാവരുടെയും സംശയങ്ങള്‍ പ്രധാനമന്ത്രി ദൂരീകരിച്ചുവെന്നും പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയത് ശക്തമായ സന്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 106 പേര്‍ മരിച്ചു. രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും 8000 കടന്നു. പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയെ അയക്കും.
Story Highlights – covid vaccine, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here