എറണാകുളം പറവൂരില്‍ ശക്തമായ മത്സരത്തിന് ഒരുങ്ങി സിപിഐഎം; സംസ്ഥാന നേതാക്കളെ രംഗത്തിറക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം പറവൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങി സിപിഐഎം. വി.ഡി. സതീശനെതിരെ സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ആലോചന. പി. രാജീവോ എസ്. ശര്‍മയോ പറവൂരില്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ നേതൃത്വം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. പിറവം വിട്ടുകൊടുത്ത് പറവൂര്‍ സിപിഐയില്‍ നിന്ന് ഏറ്റെടുക്കാനാണ് പുതിയ നീക്കം.
മൂന്ന് മാസം മുന്‍പ് സിപിഐഎമ്മിന്റെ പറവൂര്‍ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പറവൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കാന്‍ ആലോചന നടന്നിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വത്തെയും അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎം – സിപിഐ ജില്ലാ നേതൃത്വം ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.
Story Highlights – CPIM – Ernakulam Paravur – State leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here