സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്നും തുടരും

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. വരും ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിച്ച് കൊണ്ട് ബഹുജന റാലി സംഘടിപ്പിക്കാനാണ് സിപിഒക്കാരുടെ തീരുമാനം.

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ഉദ്യോഗാര്‍ത്ഥികളും,ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ഉദ്യോഗാര്‍ത്ഥികളും സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലുണ്ട്. അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം ഇന്നവസാനിപ്പിക്കും.

Story Highlights – CPO Rank list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top