Advertisement

ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്

March 1, 2021
Google News 3 minutes Read
fahadh faasils malik release

ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ-അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയും മെയ് 13ന് തന്നെയാണ് തീയറ്ററുകളിൽ എത്തുക. ടേക് ഓഫ്, സി യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, മാല പാർവതി, ദിലീഷ് പോത്തൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ ഉള്ളത്.

#Malik Releasing Worldwide On May 13 , 2021

Posted by Fahadh Faasil on Monday, 1 March 2021

മുപ്പത് കോടി രൂപ മുതൽമുടക്കിൽ ആൻ്റോ ജോസഫ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രമാണ് മാലിക്. ഫഹദിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽമുടക്കിലൊരുങ്ങുന്ന ചിത്രമാണ് ഇത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിൻ്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സാനു വർഗീസാണ് ക്യാമറ.

Story Highlights – fahadh faasils malik release on may 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here