Advertisement

കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു

March 1, 2021
Google News 1 minute Read

നെല്ല് സംഭരണത്തില്‍ അധിക കിഴിവ് വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കര്‍ഷകര്‍ ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. സംയുക്ത കര്‍ഷക സമിതിയാണ് പ്രതിഷേധിച്ചത്. രാവിലെ നീണ്ടൂരില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു ഉപരോധം.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്

കൊയ്ത്ത് കഴിഞ്ഞ് 20 ദിവസം പിന്നിട്ട നെല്ല് സംഭരിക്കാത്തതിലാണ് കര്‍ഷക പ്രതിഷേധം അരങ്ങേറിയത്. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറ് കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനവും കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. മില്ലുടമകളുമായി ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം.

നാളെ പാഡി മാനേജരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്‌കര്‍ പാഷ ഉറപ്പുനല്‍കി നീണ്ടൂര്‍, കല്ലറ, ആര്‍പ്പൂക്കര, കുമരകം മേഖലകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞ നെല്ല് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം കല്ലറയിലും ഇന്ന് രാവിലെ നീണ്ടൂരിലും കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Story Highlights – farmers protest, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here