ഉടുമ്പൻചോലയിൽ എംഎം മണി തന്നെ മത്സരിക്കും

mm mani contest in udumbanchola

ഉടുമ്പൻചോലയിൽ എംഎം മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.

അതിനിടെ തോമസ് ഐസക്കിനും സുധാകരനും ഇളവ് നൽകണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേത്യത്വം ആവശ്യപ്പെട്ടു. സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇരുവരുടേയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം പറയുന്നു.

Story Highlights – mm mani contest in udumbanchola

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top