രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും

രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. തമിഴ്‌നാട് സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിക്ക് മടങ്ങുന്ന രാഹുല്‍ഗാന്ധി രണ്ട് മണിക്കൂറോളം തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പ്രധാന ചര്‍ച്ചയായേക്കും.

അതേസമയം, വ്യാഴാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോകാനും സാധ്യതയുണ്ട്. ഹൈക്കമാന്‍ഡ് അംഗീകാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കാനാണ് നീക്കം.

Story Highlights – Rahul Gandhi talks with Congress leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top