ബാർതോമ്യു ജയിൽ മോചിതനായി

Josep Maria Bartomeu Released

കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോസപ് മരിയ ബാർതോമ്യു ജയിൽ മോചിതനായി. ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെയാണ് ജഡ്ജി, ബാർതോമ്യുവിനെയും കൂട്ടാളികളെയും മോചിപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഇവരെ അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് ബാഴ്സ ഗേറ്റ് വിവാദത്തിൽ ബാർതോമ്യു അറസ്റ്റിലായത്.

ബാഴ്സലോണയുടെ ഓഫീസിൽ നടത്തിയ റെയ്ഡിനു പിന്നാലെ ആയിരുന്നു അറസ്റ്റ്. റെയ്ഡിൽ ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു അടക്കം 6 പേർ അറസ്റ്റിലായെന്നായിരുന്നു റിപ്പോർട്ട്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ബാക്കി നിൽക്കെയാണ് അറസ്റ്റ് നടന്നത്.

Read Also : ബാഴ്സലോണയുടെ ഓഫീസിൽ റെയ്ഡ്; മുൻ പ്രസിഡന്റ് ബാർതോമ്യു അടക്കം 6 പേർ അറസ്റ്റിൽ

ബാർതോമ്യുവിനൊപ്പം ഓസ്കാർ ഗ്രൗ, ക്ലബിൻ്റെ നിയമ വിഭാഗം തവവൻ എന്നിവരൊക്കെ അറസ്റ്റിലായവരിൽ പെടുന്നു എന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, പേരുകൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. അറസ്റ്റുകൾ നടക്കുന്നു എന്ന് മാത്രമാണ് ഇക്കാര്യത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. ഫൈനാൻഷ്യൽ ക്രൈം യൂണിറ്റുമായി ചേർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ബാർതോമ്യു ഓഗ്ബച്ചെയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ക്ലബ് ഒരു കമ്പനിയെ നിയമിച്ചിരുന്നു. താരങ്ങളെ വിമർശിച്ച് ബാർതോമ്യുവിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയായിരുന്നു ഈ കമ്പനിയുടെ ജോലി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

Story Highlights – Josep Maria Bartomeu Released After Appearing Before Judge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top