ഭാഗീകമായി മരവിച്ച നയാഗ്ര ; തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കാഴ്ചക്കാർക്ക് എന്നും അത്ഭുതങ്ങൾ സമ്മാനിക്കുന്ന നയാഗ്ര അതിശൈത്യത്തിൽ തണുത്തുറഞ്ഞിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന മൈനസ് ഡിഗ്രി താപനില വെള്ളച്ചാട്ടത്തിലും അതിന്റെ പരിസര പ്രദേശത്തും ഐസ് കട്ടകൾ ഉണ്ടാകുന്നതിന് കാരണമായി. അതിന് ചുറ്റും വെള്ളം ഒഴുകുമ്പോൾ ഉണ്ടാകുന്ന ഫ്രോസൺ ഫാൾസ് അഥവാ ഐസ് കട്ടകളുടെ വെള്ളച്ചാട്ടം അത്ഭുതകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്.

അമേരിക്കയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ തണുത്ത കാലാവസ്ഥയാണ് തുടരുന്നത്. മാസങ്ങളായി നീണ്ടുനിൽക്കുന്ന ഈ അതിശൈത്യം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയും മൃഗങ്ങളുടെയും നിലനിൽപ്പിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. വീടുകളും റോഡുകളുമെല്ലാം മഞ്ഞിലുറച്ച കാഴ്ചയാണ് കുറച്ചു നാളുകളായി കാണുന്നത്. അതികഠിനമായ തണുപ്പ് മൂലം പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗീകമായി മരവിച്ച അവസ്ഥയിലാണിപ്പോൾ.

തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. നയാഗ്രയുടെ പതിവ് കാഴ്ചയ്ക്ക് പകരം വെള്ളം തണുത്തുറഞ്ഞ് മരവിച്ച നയാഗ്രയാണ് ഇപ്പോഴുള്ള കാഴ്ച. കാഴ്ച അത്ഭുതവും കൗതുകവും ആണെങ്കിലും അമേരിക്കൻ ഐക്യനാടുകൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ ശൈത്യത്തിന്റെ നേർസാക്ഷ്യമാണ് ഭാഗീകമായി നിലച്ച നയാഗ്ര.

Story Highlights – Pictures and videos of half-frozen Niagara Falls go viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top