ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും ശ്രദ്ധനേടുകയാണ്.
പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്.

ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കുമെന്നാണ് വിവരം.

മലയാളത്തിൽ ഇപ്പോൾ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഷൈനിന്റെ സാന്നിധ്യമുണ്ട്. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഷൈനിന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. കണ്ണൂർ സ്‌ക്വാഡിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.
Story Highlights: Shine Tom Chacko gets engaged, pictures are out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here