ഉത്തർപ്രദേശിൽ കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബുലന്ദ് ശഹറിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന 22കാനെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്ന് പൊലീസ് പിടികൂടി.

ഫെബ്രുവരി 25നാണ് പെൺകുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് 10 മീറ്റർ അകലെയുള്ള വയലിൽ കുടുംബാംഗങ്ങൾക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാൻ പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. സഹോദരിമാർ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. വീട്ടിലേയ്ക്ക് പോയിട്ടുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ കരുതി. വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന് വ്യക്തമായത്.

തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഫെബ്രുവരി 28 ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. പൊലീസ് സഹായത്തോടെ ഗ്രാമീണർ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെയാണ് ഷിംലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Story Highlights – Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top