‘മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’; ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍

joseph vazhakkan

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റര്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലാണ്. കെപിസിസി ആസ്ഥാനത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്തെ പോസ്റ്റര്‍ നീക്കം ചെയ്തുവെങ്കിലും നഗരത്തില്‍ പലയിടങ്ങളിലായി പോസ്റ്ററുകളുണ്ട്.

മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴയ്ക്കന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസുമായി വച്ചുമാറുകയാണെങ്കില്‍ വാഴയ്ക്കന് മറ്റൊരു സീറ്റ് നല്‍കുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ ഉണ്ടായ അതൃപ്തിയെ തുടര്‍ന്ന് സീറ്റ് വാഴയ്ക്കന് നല്‍കാന്‍ തീരുമാനം എടുക്കുന്നതിന് ഇടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Story Highlights – joseph vazhakkan, congress, poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top