കെസിഎ പ്രസിഡന്റ്സ് കപ്പ് മാർച്ച് ആറ് മുതൽ

kca presidents cup march

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി-20 ലീഗായ പ്രസിഡന്റ്സ് കപ്പ് മാർച്ച് ആറ് മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷം ഡിസംബർ 17 മുതൽ നിശ്ചയിച്ചിരുന്ന ലീഗ് കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. മുൻ നിശ്ചയ പ്രകാരം മത്സരങ്ങളെല്ലാം ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലാണ് നടക്കുക.

പ്രമുഖ ഫോട്ടോഗ്രാഫി കമ്പനിയായ കൊടാക് ആണ് ലീഗ് സ്പോൺസർ ചെയ്യുക. സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാൻകോഡിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. മാർച്ച് 23നാണ് ഫൈനൽ. എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ ഉണ്ടാവും. ഫ്രാഞ്ചൈസികളോ ടീം ഉടമകളോ ഉണ്ടാവില്ല. കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. സച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. എന്നാൽ, വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിലേക്ക് കേരളം പ്രവേശനം നേടിയതോടെ കേരള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ ടീമുകളിൽ ഉണ്ടാവില്ല. വിജയ് ഹസാരെ അവസാനിക്കുന്നതിനനുസരിച്ചേ ഇവർ ടീമുകളിൽ ചേരൂ.

KCA resumes Cricket Activities in Kerala with Kodak – KCA Presidents CUP- T20 At SD College Cricket ground, Alappuzha…

Posted by Kerala Cricket Association on Wednesday, 3 March 2021
മത്സരിക്കുന്ന 6 ടീമുകളും കെസിഎയുടെ ഉടമസ്ഥതയിലായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് മാർക്കറ്റിംഗ്, മാനേജ്മെൻ്റ് കമ്പനിയായ ട്വൻ്റിഫസ്റ്റ് സെഞ്ചുറി മീഡിയ (ടിസിഎം) ടൂർണമെൻ്റിൻ്റെ കമേഷ്യൽ പാർട്ണർ ആണ്. ബ്രാൻഡിംഗ്, ഡിജിറ്റൽ പ്രമോഷൻ, മത്സരങ്ങളുടെ തത്സമയ സംപ്രേഷണം എന്നിവയൊക്കെ ടിസിഎം ആണ് കൈകാര്യം ചെയ്യുക. എല്ലാ വർഷവും ടൂർണമെൻ്റ് നടത്തും.

Story Highlights – kca presidents cup starts from march 6th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top