ശ്രീ എം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തെന്ന് സ്ഥിരീകരിച്ച് പി ജയരാജന്‍

sri m p jayarajan

ശ്രീ എം മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തെന്ന് സ്ഥിരീകരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. കണ്ണൂരിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ആയിരുന്നു ചര്‍ച്ച. ശ്രീ എം ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ ആചാര്യനാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച നടന്നില്ലെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശ്രീ എം നടത്തിയ സമാധാനയാത്രയ്ക്ക് ഇടയിലായിരുന്നു ചര്‍ച്ച നടന്നത്. സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷവും പ്രാദേശികമായി ചെറിയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നതായി പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയെ സിപിഐഎം- ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടു കൂടിയാണ്. ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി പോലെയുള്ള മതമൗലികവാദികളെന്നും പി ജയരാജന്‍ ആരോപിച്ചു. ആര്‍എസ്എസ് മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും ശ്രീ എമ്മിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദുഷ്പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ജമാഅത്തെ- ഇസ്ലാമി ഗൂഢാലോചനയാണെന്നും പി ജയരാജന്‍.

Story Highlights – p jayarajan, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top