അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും വസതികളിൽ റെയ്ഡ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.

മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയിൽ ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.

കർഷക പ്രക്ഷോഭം ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ തുറന്നു പറച്ചിലിന്റെ പേരിൽ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. ഇതിനിടെയാണ് ഇരുവരേയും ലക്ഷ്യംവച്ചുള്ള റെയ്ഡുകൾ. പെട്ടെന്നുള്ള റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല.

Story Highlights – Tapsee pannu, anurag kashyap, raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top