താജ്മഹലിന് ബോംബ് ഭീഷണി

taj mahal

ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലിന് ബോംബ് ഭീഷണി. തുടര്‍ന്ന് താജ്മഹല്‍ താത്കാലികമായ അടച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വ്യാജ ബോംബ് ഭീഷണിയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ യുപി പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് അജ്ഞാത സന്ദേശം എത്തുകയായിരുന്നു. താജ്മഹലിന് അടുത്ത് ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഏത് സമയം വേണമെങ്കിലും ബോംബ് പൊട്ടാമെന്നും സന്ദേശത്തിലുണ്ടായിരുന്നു. പൊലീസും സിഐഎസ്എഫും പരിസരത്ത് പരിശോധന നടത്തുകയാണ്. താജ്മഹലിന്റെ മൂന്ന് ഗേറ്റുകള്‍ അടച്ചു. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫിറോസാബാദില്‍ നിന്നാണ് സന്ദേശം വന്നതെന്നും വിവരം.

Story Highlights – taj mahal, bomb threat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top