മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; കേന്ദ്ര ജല കമ്മീഷൻ സുപ്രിംകോടതിയിൽ

Mullaperiyar Dam Water Commission

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും, പ്രളയവും, ഭൂചലനവും അതിജീവിക്കാൻ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ. മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹർജിയിൽ കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു.

അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാൻ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്. മേൽനോട്ട സമിതിയുടെ അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളിൽ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.

Story Highlights – Mullaperiyar Dam is safe; Central Water Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top