തീഗോളമായി സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ്; ദുരന്തം, ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. വിജയകരമായി വിക്ഷേപിച്ച സ്പേസ് എക്സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ബുധനാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ട് മുൻപ് നടന്ന രണ്ട് പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിലായിരുന്നു പൊട്ടിത്തെറിച്ചത്. പക്ഷെ മൂന്നാമത്തെ പരീക്ഷണത്തിൽ ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷമാണ് ദുരന്തത്തിന് ഇടയായത്.

പരീക്ഷണം വൻ വിജയമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലാൻഡ് ചെയ്ത പേടകം പൊട്ടിത്തെറിച്ച് തകർന്നത്. കൂടുതൽ വിവരങ്ങളൊന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് എസ്എൻ 10, 10 കി.മി ഉയരത്തിൽ വരെ പറക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ടേക്ക് ഓഫും ലാൻഡിങ്ങും വിജയിച്ചെങ്കിലും അവസാന നിമിഷം പേടകം തീഗോളമാവുകയായിരുന്നു.
കൃത്യ സമയത്ത് തന്നെ ടേക്ക് ഓഫ് ചെയ്ത പേടകം 10 കിലോമീറ്ററോളം മുകളിലേക്ക് പോയി. നാല് മിനിറ്റ് 20 സെക്കൻഡ് സമയം മുകളിലേക്ക് പോയതിന് ശേഷമാണ് തിരിച്ചിറങ്ങിയത്. 6.20 മിനിറ്റിൽ പേടകം വിജയകരമായി ലാൻഡ് ചെയ്തു. ഇതോടെ സ്പേസ് എക്സ് ടീം സന്തോഷം പ്രകടിപ്പിച്ചു. തൊട്ട് പിന്നാലെ പേടകം തണുപ്പിക്കുന്നതിനായി വെള്ളം ഉപയോഗിച്ചു. എന്നാൽ ലാൻഡ് ചെയ്ത 8.16 മിനിട്ടിനു ശേഷം പേടകം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും സ്പേസ് എക്സിന്റെ പേടകം സ്റ്റാർ ഷിപ്പ് പ്രോട്ടോ ടൈപ്പ് പരീക്ഷണത്തിനിടയിൽ പൊട്ടിത്തെറിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
Story Highlights – Elon Musk’s SpaceX Starship lands upright, then explodes in latest test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here