ഭൂമിയിലെ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നുവെന്ന് പഠനങ്ങൾ; ഓക്സിജന്റെ നിലനിൽപ്പ് പ്രവചനാതീതം

ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്താൻ ഓക്സിജന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാൽ പുതിയ പഠനങ്ങൾ ആശങ്ക ജനിപ്പിക്കുന്നു. ഭൂമിയിലെ ഓക്സിജന്റെ അളവ് വളരെ വേഗത്തിൽ കുറയുന്നുവെന്ന് പഠനം. നേച്ചർ ജിയോ സയൻസ് പ്രസിദ്ധീകരണത്തിൽ ഭൂമിയുടെ അന്തരീക്ഷ ഓക്സിജന്റെ ഭാവി എന്ന ലേഖനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. 100 കോടി വർഷങ്ങൾ കൂടിയേ ഭൂമിയിലെ അന്തരീക്ഷത്തിലെ ഓക്സിജൻ സമ്പത്ത് നിലനിൽക്കുകയുള്ളൂ എന്നാണ് പഠനം പറയുന്നത്. ഓക്സിജൻ കുറയുന്ന ഈ അവസ്ഥ ഉടനെ സംഭവിക്കില്ലന്നും സംഭവിച്ചാൽ ചെറിയ സമയംകൊണ്ട് വ്യാപിക്കാനിടയുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു.

ഓക്സിജൻ അപ്രത്യക്ഷമാകുന്ന അവസ്ഥ തുടർന്നാൽ 2.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തും. ഓക്സിജന്റെ ഭൂമിയിലെ നിലനിൽപ്പ് പ്രവചനാതീതമാണെന്ന് പറയേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഓക്സിജൻ കുറയുന്നത് വളരെ വേഗത്തിലാണ് നടക്കുന്നത്. റേഡിയേഷൻ 2.4 ബില്യൺ വർഷം കൊണ്ട് ഭൗമോപരിതലത്തിൽ നിന്നും സമുദ്രജലം വറ്റിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഓക്സിജനുപകരം ഭൂമിയിൽ ജീവന്റെ സാനിധ്യം നിലനിർത്താൻ കഴിയുന്ന മറ്റൊരു ജീവികണികയെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Story Highlights – Scientists reveal that the oxygen in the atmosphere will decrease.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top