Advertisement

ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക നേതൃത്വം

March 6, 2021
1 minute Read

ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കൈപ്പത്തി അടയാളത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

അഞ്ച് തവണ മത്സരിച്ച കേരള കോണ്‍ഗ്രസ് ഇത്തവണ ഇരിങ്ങാലക്കുടയില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മറ്റി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നേരത്തെ പ്രമേയവും പാസാക്കി. പ്രദേശിക നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തീരുമാനം.

ഇരിങ്ങാലക്കുട സീറ്റ് ഏറ്റെടുക്കണമെന്ന് നിരവധി തവണ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം പരിഗണിക്കാതെ സീറ്റ് വിഭജന ചര്‍ച്ചകളുമായി മുന്നോട്ടുപോയതോടെയാണ് പരസ്യ പ്രതികരണവുമായി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. അതേസമയം ഇരിങ്ങാലക്കുടയില്‍ മത്സരിക്കാനുറച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ് കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന്‍.

Story Highlights – Iringalakuda seat – Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top