വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കെപിസിസി, എഐസിസി നേതൃത്വത്തിന് പ്രവര്‍ത്തകര്‍ കത്ത് അയച്ചുകഴിഞ്ഞു. ആര്‍എംപിക്ക് വടകര സീറ്റ് നല്‍കിയാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് വടകരയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജയിക്കുമെന്നാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം. ആര്‍എംപിയാണെങ്കില്‍ വിജയം ഉറപ്പാണെന്ന് പറയാന്‍ സാധിക്കില്ല. ആര്‍എംപിക്ക് സീറ്റ് നല്‍കിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Story Highlights – Local Congress leadership opposes giving Vadakara constituency to RMP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here