Advertisement

വി മുരളീധരൻ ചുമതലയിൽ വന്ന ശേഷം എത്ര സ്വർണക്കടത്ത് നടന്നു ? കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

March 6, 2021
Google News 2 minutes Read
pinarayi vijayan against v muraleedharan

കേന്ദ്രമന്ത്രി വി മുരളീധരൻ ചുമതലയിൽ വന്ന ശേഷം എത്ര സ്വർണക്കടത്ത് നടന്നുവെന്ന് വല്ല ധാരണയുമുണ്ടോയെന്ന് മുഖ്യമന്ത്രി. വി മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായ ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ജനക്ഷേമ സർക്കാരിനെ ഇകഴ്ത്താൻ ഇതൊന്നും പോരെന്നും സർക്കാരിനെ കരിവാരി തേക്കാനാണ് ബിജെപി-കോൺഗ്രസ് സഖ്യത്തിന് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സർക്കാർ ജനങ്ങളോടൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. ഇത്തരം വിരട്ടലുകൾ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാം എന്ന മോഹം മനസ്സിൽ വച്ചാൽ മതി. സർക്കാരിൻറെ യശസ്സിന് കോട്ടം തട്ടില്ല’- മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തെ ഒപ്പം നിർത്താൻ ശ്രമിച്ചു. നാടിൻറെ നന്മ ലക്ഷ്യമാക്കിയായിരുന്നു അത്. എന്നാൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇത്രത്തോളം അധപതിച്ച പ്രതിപക്ഷം ലോകത്ത് വേറെ കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – pinarayi vijayan against v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here