പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

മലപ്പുറം പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തന്നെ വീണ്ടുംമത്സരിപ്പിക്കണമെന്നാവിശ്യപ്പെട്ട് പോസ്റ്റര്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനിയില്‍ ജയിച്ച ശ്രീമകൃഷണന് ഇത്തവണ സീറ്റില്ല എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സിഐടിയു ദേശീയനേതാവ് പി. നന്ദകുമാറിന്റെ പേരാണ് സംസ്ഥാന സമിതി പൊന്നാനിയിലേക്ക് പരിഗണിക്കുന്നതെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. പൊന്നാനിയിലെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പി. ശ്രീരാമകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Story Highlights – p sreeramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top