റാന്നി സീറ്റ്; സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സംസ്ഥാന സമിതി അംഗം

പത്തനംതിട്ടയിലെ റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനന്ദഗോപന്‍. കേരളാ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തും.
അനുഭാവികള്‍ പറയുന്നത് സ്വന്തം നിലയിലുള്ള അഭിപ്രായമാണ്. സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് സീറ്റായ റാന്നി ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കാനുള്ള സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനത്തില്‍ പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം.
Read Also : ഘടക കക്ഷികളുമായി സിപിഐഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കും
25 വര്‍ഷമായി സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചിരുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്നും സിപിഐഎം സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതോടെ റാന്നി സീറ്റില്‍ എല്‍ഡിഎഫിന്റെ സാധ്യത മങ്ങി എന്നാണ് വിലയിരുത്തല്‍. മണ്ഡലം വിട്ടുകൊടുക്കരുതെന്ന കൂട്ടായ തിരുമാനത്തിലെത്തി സംസ്ഥാന സമിതിയെ അറിയിക്കാനാണ് തീരുമാനം.
Story Highlights – cpim, ranni seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here