പലരും നിരസിച്ച സിനിമ; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അമ്പത് ദിനങ്ങൾ പിന്നിടുന്നു

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് കാരണമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 50 ദിനങ്ങൾ പിന്നിടുന്നു. സിനിമയുടെ വിജയത്തിൽ സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചു. പ്രമുഖ ചാനലുകൾ നിരസിച്ച ഈ സിനിമയ്ക്ക് വേണ്ടി ഇപ്പോൾ പലരും അപേക്ഷയുമായി വരികയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി .

ടി വി ചാനലിലെ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ കണ്ടപ്പോൾ അവർക്ക് സിനിമ ഇഷ്ടപെട്ടിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ സ്ത്രീകൾ പറഞ്ഞാൽ ആ കാരണം കൊണ്ട് നടക്കില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ലോക മാധ്യമങ്ങൾ സിനിമയെ വാഴ്ത്തുകയാണ് ഇപ്പോൾ.

Read Also : പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ

തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു കഴിഞ്ഞു. ഹിന്ദിയുടെ ചർച്ചകൾ നടക്കുന്നു. കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള നന്ദി പറഞ്ഞു തീർക്കാനാകില്ലന്നും ജിയോ ബേബി കുറിക്കുന്നു.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഇതിനോടകം തന്നെ ലഭിച്ചത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

Story Highlights – 50 Days of The Great Indian kitchen, director Jeo Baby Facebook Post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top