Advertisement

ചന്ദ്രനിലേക്ക് സൗജന്യ യാത്ര ; ഓഫറുമായി ജാപ്പനീസ് ശതകോടീശ്വൻ യുസാകു മെസാവ

March 7, 2021
Google News 6 minutes Read

ലോകത്തുള്ള എല്ലാവർക്കുമായി ജാപ്പനീസ് ശതകോടീശ്വരനായ യുസാകു മെസാവ ഒരു അവസരം മുന്നോട്ട് വച്ചിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫ്‌ളൈറ്റിൽ ചന്ദ്രോപരിതലം ചുറ്റിക്കാണാൻ എട്ട് പേരെ അദ്ദേഹത്തിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാന്ഡിലിൽ ആയിരുന്നു 8 സഹയാത്രികരെ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്.

എന്നാൽ വെറും നാല് ദിവസം കൊണ്ട് യുസാകുവിന് ലഭിച്ചത്ത് 3 ലക്ഷത്തിലധികം ആളുകളുടെ അപേക്ഷകളാണ്. തനിക്ക് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച 15 രാജ്യങ്ങളിൽ ഒന്നാമതുള്ളത് ഇന്ത്യയാണെന്ന് അദ്ദേഹം ഒരു ട്വീറ്റിൽ വ്യക്തമാക്കി. യുസാകു മെസാവയുടെ അവസാനത്തെ ട്വീറ്റിലടക്കം ”ചന്ദ്രനിലേക്ക് എന്നെയും കൂട്ടുമോ” എന്ന ആവശ്യങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

അതെ സമയം , ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് നിർമ്മിക്കുന്ന സ്റ്റാർഷിപ്പിന്റെ പരീക്ഷണ പറക്കൽ ഭാഗമായി വിജയിച്ചിരുന്നു .

Read Also : തീഗോളമായി സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ്; ദുരന്തം, ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം

10 കിലോമീറ്റർ ഉയരത്തിൽ നിന്നും ഭൂമിയിൽ തിരികെയിറക്കാനുള്ള പരീക്ഷണമായിരുന്നു സ്പേസ് എക്സ് നടത്തിയിരുന്നത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് പൊട്ടിത്തെറിക്കുകയും ചെയ്തു.

Story Highlights – Dear Moon Project: Japanese billionaire Yusaku Maezawa gets over 3 lakh applications for free trip to Moon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here