ഡോ.പികെ ജമീല തരൂരിൽ മത്സരിക്കില്ല

dr pk jameela wont contest in election

മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.പി.കെ.ജമീല ഇത്തവണ മത്സരിക്കില്ല. പി.കെ ജമീലയുടെ പേര് സാധ്യതാ പട്ടികയിൽ വന്നതോടെ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തിൽ മാറ്റം വന്നത്.

തരൂരിൽ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദ് ആകും മത്സരിക്കുക. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.

ജമീല വന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയ സാഹചര്യത്തിൽ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.

Story Highlights – dr pk jameela wont contest in election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top