പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം; ഉദ്യോഗസ്ഥന് എതിരെ കേസ്

kerala police head quarters

പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ കേസെടുത്തു. ജനമൈത്രി ഓഫീസിലെ ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമണിന് എതിരയാണ് പരാതി.

ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍ പാഡുകള്‍ കൈക്കലാക്കിയ ശേഷം വ്യാജ ഒപ്പ് ഉപയോഗിച്ച് രേഖകളുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. സ്വന്തം ആവശ്യങ്ങള്‍ക്കായി തന്നെയാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നാണ് ക്രെെം ബ്രാഞ്ചിൻ്റെ പ്രാഥമിക വിലയിരുത്തൽ.

പുറത്ത് മറ്റാര്‍ക്കെങ്കിലും വേണ്ടി വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ജേക്കബ് സൈമണിന്‍റെ കൊല്ലം കരുനാഗപ്പള്ളിയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.വൈ.എസ്.പിയുടെ വ്യാജ യൂണിഫോമും പിടിച്ചെടുത്തു.
പൊലീസ് ആസ്ഥാനത്തെ ഓഫീസിലും റെയ്ഡ്
നടത്തി.

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച് വരികയാണ്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍
ഒളിവില്‍ പോയെന്നാണ് ക്രൈം ബ്രാഞ്ച് വിവരം.

Story Highlights – kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top