ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് മോദി; മാറ്റമുണ്ടാകാന്‍ പോകുന്നത് ഡല്‍ഹിയിലെന്ന് മമത

പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും നേര്‍ക്കുനേര്‍. ബ്രിഗേഡ് റാലിയില്‍ മമത ബാനര്‍ജിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്നും എന്ന് മോദി. ബംഗാളില്‍ താന്‍ തുടരുമെന്നും മാറ്റമുണ്ടാകാന്‍ പോകുന്നത് ഡല്‍ഹിയില്‍ എന്നും മമത ബാനര്‍ജി തിരിച്ചടിച്ചു.
ബംഗാളില്‍ ബിജെപിയുടെ ശക്തി പ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി. മാമതി-മനുഷ്- മനുഷ്യ മുദ്രാവാക്യമുയര്‍ത്തി മമത ബംഗാളിനെ നാണംകെടുത്തി എന്നതുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉന്നയിച്ചു. സുവര്‍ണ ബംഗാള്‍ ആണ് ബിജെപിയുടെ ലക്ഷ്യം എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി ‘അ ഷോള്‍ ബംഗാള്‍’ അഥവാ യഥാര്‍ത്ഥ ബംഗാള്‍ എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു.
Read Also : പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും
മമത നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നും തൃണമൂലില്‍ കുടുംബാധിപത്യമാണെന്നും മോദി ആരോപിച്ചു. ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വേദിയിലെത്തി.
നോര്‍ത്ത് ബംഗാളിലെ സിലിഗുഡിയില്‍ ഇന്ധന വില വര്‍ധനവിന് എതിരായ പ്രതിഷേധ വേദിയില്‍ വച്ച് മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാചക വാതക വില വര്‍ധനവ് ഉയര്‍ത്തി കേന്ദ്രത്തിനെതിരെ സമരമുഖം തുറക്കുന്നതിലൂടെ സംസ്ഥാനത്തെ 50% വരുന്ന സ്ത്രീ വോട്ടര്‍മാരെയാണ് മമത ലക്ഷ്യം വയ്ക്കുന്നത്.
Story Highlights – narendra modi, mamata banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here