തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് ഹൈക്കമാന്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് ഹൈക്കമാന്‍ഡ്. താത്കാലികമായി കെപിസിസി പ്രസിഡന്റ് ചുമതല കെ സുധാകരന് നല്‍കിയേക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എഐസിസി.
അതേസമയം കെ സുധാകരനെ താത്കാലിക അധ്യക്ഷന്‍ ആക്കുന്നതിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി. എ കെ ആന്റണിയുടെ പിന്തുണ കെ സുധാകരനുണ്ട്. മത്സരിക്കുന്നെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അതേസമയം മുല്ലപ്പള്ളി രാജി വയ്‌ക്കേണ്ടതില്ലെന്നും പ്രത്യേക ഇളവ് നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
Read Also : മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നത
എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കണമെന്നില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളിയില്‍ കെ സി ജോസഫിനാണ് സാധ്യത. പൂഞ്ഞാറില്‍ ടോമി കല്ലാനിയെ പരിഗണിക്കും. ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയയായിരിക്കും അങ്കത്തിനിറങ്ങുക. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറിനാണ് സാധ്യത. കഴക്കൂട്ടത്ത് അഞ്ച് പേര്‍ പട്ടികയിലുണ്ട്. ബിആര്‍എം ഷെഫീറിനാണ് മുന്‍തൂക്കം.
Story Highlights – mullappally ramachandran, high command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here