അമിത് ഷായോട് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതുകൊണ്ട്: കെ. സുരേന്ദ്രന്‍

കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതുകൊണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അമിത് ഷായുടെ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ചര്‍മബലം അംഗീകരിച്ചേ മതിയാകൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് കണ്ണൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായോട് മറുചോദ്യങ്ങള്‍ ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് സംഘപരിവാറുകാരനല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലല്ലേ? കള്ളക്കടത്ത് തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനല്ലേ? നയതന്ത്ര ബാഗേജല്ല എന്ന് പറയിപ്പിച്ചത് ഷായുടെ പാര്‍ട്ടി ചാനല്‍ പ്രവര്‍ത്തകനല്ലേ? കള്ളക്കടത്തില്‍ കേന്ദ്രസഹമന്ത്രിക്ക് പങ്കുണ്ടെന്ന് അമിത് ഷായ്ക്ക് അറിയില്ലേ? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന മൊഴി ശ്രദ്ധയിലില്ലേ? അന്വേഷണ ഏജന്‍സികളെ തിരിച്ചത് ബിജെപി-കോണ്‍ഗ്രസ് സഖ്യമല്ലേ? എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായോട് ചോദിച്ചത്.

Story Highlights – K. Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top