ആറ് കഥകൾ ചേർന്ന ”ചെരാതുകൾ” ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ആറ് കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാല പാർവതി, മെറീന മൈക്കിൾ, ബാദുഷ, കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ഷാനൂബ് കരുവത്ത്, ജയേഷ് മോഹൻ, ശ്രീജിത്ത് ചന്ദ്രൻ എന്നീ 6 സംവിധായകരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോസ്കുട്ടി ഉൾപ്പെടെ ആറു ഛായാഗ്രാഹകരും, സി.ആർ ശ്രീജിത്ത് അടങ്ങുന്ന ആറ് സഹസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജോ ജോസഫ് തുടങ്ങിയ ആറ് സംഗീത സംവിധായകർ നിർവഹിക്കുന്നു. ആദിൽ ഇബ്രാഹിം , മറീന മൈക്കിൾ , മാല പാർവതി , മണിഹരി ജോയ് , ശിവജി ഗുരുവായൂർ, ബാബു അന്നൂർ, ദേവകി രാജേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.
Story Highlights – Malayalam Upcoming movie ‘cherathukal’ first look poster ,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here