ബലാത്സംഗത്തിനിരയായ ആളെ വിവാഹം കഴിക്കാൻ പ്രതിയോട് ആവശ്യപ്പെട്ടിട്ടില്ല; സുപ്രിം കോടതി

ബലാത്സംഗം ചെയ്ത ആളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നയിക്കുന്ന ബെഞ്ച്. സുപ്രിംകോടതി സ്ത്രീകളെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രിം കോടതി ചോദിച്ചു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഈ വാർത്ത തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു.
കോടതി നടപടികൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണ്. തങ്ങൾ സ്ത്രീകളെ വളരെ ബഹുമാനിക്കുന്നു എന്നായിരുന്നു ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ വിശദീകരണം. ഇരയെ വിവാഹം കഴിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സത്യവാങ്മൂലം പ്രകാരം ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.
Read Also : ബലാത്സംഗ കേസില്‍ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ സുപ്രിം കോടതി ചോദിച്ചുവെന്ന വാര്‍ത്ത തെറ്റ്
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഉണ്ടായ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്.
കേസ് രേഖകളുടെ ഭാഗമായി നോട്ടറി സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം ചീഫ് ജസ്റ്റിസ് കണ്ടെത്തിയിരുന്നു. 2018 ജൂണിൽ ഉണ്ടാക്കിയ ആ കരാറിൽ 18 വയസ് കഴിയുമ്പോൾ പ്രതി സ്ഥാനത്തുള്ള മോഹിത് സുഭാഷ് പെൺകുട്ടിയെ വിവാഹം ചെയ്യും എന്നായിരുന്നു ഉണ്ടായിരുന്നത്. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന പോലെ വിവാഹം നടന്നോ എന്നായിരുന്നു സുപ്രിംകോടതിയുടെ അന്വേഷണം.
ചീഫ് ജസ്റ്റിസിന്റെ ഈ ചോദ്യത്തിന് പ്രതിഭാഗം അഭിഭാഷകൻ ഇല്ല എന്ന് മറുപടി നൽകി. അങ്ങനെ ആണെങ്കിൽ പ്രതി ജയിലിൽ പോകണം എന്നതിന് തർക്കം ഉണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. ഇതിനെ ആണ് തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Story Highlights – Never asked anyone to marry rapist: supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here