സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി; യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. പട്ടിക കേന്ദ്ര സമിതിക്ക് മുന്നിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് കെപിസിസിക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.

അതേസമയം, പട്ടികയില്‍ 50 ശതമാനം പുതുമുഖങ്ങള്‍ക്കായിരിക്കും നല്‍കുകയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതില്‍ സ്ത്രീകളും യുവാക്കളും ഉള്‍പ്പെടും. ഇന്നും നാളെയും സ്‌ക്രീനിംഗ് കമ്മറ്റി കഴിഞ്ഞ് സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര കമ്മിറ്റിക്ക് അയക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ഷാഫി പറമ്പിലും ഹൈബി ഈഡനും ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് വിജയത്തില്‍ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്നും ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Story Highlights – rahul gandhi – candidate list – kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top