ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ദീഖും അഡൈ്വസറി ബോർഡ് അംഗങ്ങൾ

ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫായിരിക്കും സ്ഥാനാർത്ഥി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നടൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.
ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. പെരുമ്പാവൂരിൽ ചിത്ര സുകുമാരനാകും സ്ഥാനാർത്ഥി. മൂവാറ്റുപുഴയിൽ സി.എൻ പ്രകാശാണ് മത്സരിക്കുന്നത്. ന്യൂസ് 18 ലെ മാധ്യമ പ്രവർത്തകനാണ് പ്രകാശ്. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലും സ്ഥാനാർത്ഥിയാകും.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ട്വന്റി 20 അഡൈ്വസറി ബോർഡ് ചെയർമാൻ. സംവിധായകൻ സിദ്ദിഖ്, നടൻ ശ്രീനിവാസൻ, ലക്ഷ്മി മേനോൻ ഡോ.ഷാജൻ കുര്യാക്കോസ്, ഡോ. വിജയൻ നങ്ങേലിൽ, അനിതാ ഇന്ദിരാഭായി എന്നിലരാണ് അഡൈ്വസറി ബോർഡ് അംഗങ്ങൾ.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഇത്തവണ മത്സരിക്കുമെന്ന് ട്വന്റി-20 നേരത്തെ അറിയിച്ചിരുന്നു. ഭരിക്കുന്ന നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലാണ് ട്വന്റി20 ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിൽ മത്സരിച്ച പാർട്ടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൈനാപ്പിൾ ചിഹ്നം അനുവദിച്ചിരുന്നു.
Story Highlights – twenty 20 candidate list declared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here