Advertisement

യുഡിഎഫ് സീറ്റ് വിഭജന തര്‍ക്കം; ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും

March 8, 2021
1 minute Read
UDF district committees reorganized

യുഡിഎഫില്‍ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും തര്‍ക്കം തുടരുന്ന സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിക്കുക.

കേരള കോണ്‍ഗ്രസ് ജോസഫ്, മുസ്ലിം ലീഗ് എന്നിവരുമായി തുടരുന്ന തര്‍ക്കത്തില്‍ ഇനിയും പരിഹാരം ആയിട്ടില്ല. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും വിജയ സാധ്യതയുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും തീരുമാനം വൈകുകയാണ്.

Read Also : എറണാകുളം സീറ്റ്; സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി

പാലയ്ക്ക് പുറമെ സീറ്റ് ആവശ്യപ്പെടുന്ന മാണി സി കാപ്പനെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, ഘടക കക്ഷികളുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ്. ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഫോണ്‍ മുഖാന്തരമാകും ഘടക കക്ഷികളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുക.

Story Highlights – udf, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top