വനിതാ ദിനത്തിൽ കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 40,000ത്തോളം വനിതകള്‍ ഡല്‍ഹിയിലെത്തി. ഇവിടെ നിന്നും സ്ത്രീകൾ പ്രതിഷേധ സ്ഥലങ്ങളിലേയ്ക്ക് പോകും.
സിംഗു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത് അവരുടെ ദിവസമാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
Story Highlights – farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here