Advertisement

നിറങ്ങളുടെ വർണ്ണ വ്യത്യാസം ; ആകാശമൊരുക്കുന്ന ചില്ലുചീളുകൾ

March 9, 2021
Google News 3 minutes Read

പ്രകൃതിയുടെ പ്രതിഭാസങ്ങളെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. നോർത്തേൺ ലൈറ്റ്‌സ് അഥവാ അറോറ ബൊറാലിസ് സഞ്ചാരികൾക്ക് എന്നും അത്ഭുതമാണ്. നീല, പച്ച, ചുവപ്പ് നിറങ്ങളിൽ മിന്നി മറയുന്ന പ്രകാശത്തിന്റെ വെളിച്ചമാണ് അവ. നിറങ്ങളുടെ ഈ വർണ്ണ വ്യത്യാസം ആസ്വദിക്കാനായി ലോകത്തെമ്പാടും നിരവധി ടൂറുകളാണ് സംഘടിപ്പിക്കുന്നത്. എന്നാൽ ഈ പ്രതിഭാസം എവിടെയൊക്കെ കാണാനാകും? പൂർണ്ണ സൗന്ദര്യത്തോടെ ഈ പ്രകൃതി പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കുന്ന കുറച്ച് സ്ഥലങ്ങളെപ്പറ്റി അറിയാം.. അമേരിക്കയിൽ അറോറ ബൊറാലിസിനെ കാണാൻ കഴിയുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം :

അലാസ്ക

വടക്കൻ ലൈറ്റ്‌സുകളുടെ ആകർഷകമായ കാഴ്ചകൾ ദിനാലി നാഷണൽ പാർക്കിൽ കാണാൻ കഴിയും. ട്രക്കിങിനും ക്യാമ്പയിനിങ്ങിനും താല്പര്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ഇവിടം. മനോഹരമായ പർവ്വത കാഴ്ചകളും ധാരാളം വന്യ ജീവികളും ഈ പാർക്കിന്റെ പ്രത്യേകതകളാണ്. 1917 സ്ഥാപിതമായ
യു.എസിലെ മൗണ്ട് മക്കിൻലി നാഷണൽ പാർക്ക് ആദ്യത്തെ ദേശീയ ഉദ്യാനമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾ അറോറ ബോറാലിസ് കാഴ്ചയ്ക്കായി ടെന്റടിച്ച് താമസിക്കും. അലാസ്കയിലെ തന്നെ രണ്ടാമത്തെ വലിയ നഗരമായ ഫെയർ ബാങ്ക്സിലും മനോഹരമായ നോർത്തേൺ ലൈറ്റ്‌സ് കാണാം.

മിഷിഗൺ

മിഷിഗണിലെ അപ്പർ പെൻസുലയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് നൈറ്റ് സ്കൈ. ഭൂമിയിലെ ഏറ്റവും മികച്ച സ്റ്റെല്ലർ ഷോകൾ നടക്കുന്ന സ്ഥലമാണ് ഇവിടം. ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് നോർത്തേൺ ലൈറ്റ്‌സ് കാണാനുള്ള സാധ്യത കൂടുതൽ.

ഐഡഹോ

വടക്കൻ ഐഡഹോരയിലെ പ്രീസ്റ്റ് തടാകക്കരയിലെ വർണ്ണ പ്രകാശം കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് ഓരോ വർഷവും ശൈത്യകാലത്ത് എത്തുന്നത്. തടാകത്തിന്റെ ഉപരിതലത്തിൽ പ്രതിഫലിക്കുന്ന അറോറ കാണേണ്ട കാഴ്ച തന്നെയാണ്. മഞ്ഞു കാലത്തെ സ്‌നോമൊബൈലിങ്, വന്യ ജീവീ നിരീക്ഷണം, ഹൈക്കിങ്, ബൈക്കിങ്, മീൻപിടുത്തം, ഹണ്ടിങ്, നീന്തൽ ഉൾപ്പെടെ സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങൾക്ക് പേരുകേട്ട ഇടമാണ് ഐഡഹോ.

മെയിന്

യു.എസ് – കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ കുറവ് മാത്രം ജനസംഖ്യയുള്ള മെയിന് നോർത്തേൺ ലൈറ്റ്‌സ് കാഴ്ചയ്ക്ക് വളരെ അനുയോജ്യമായ സ്ഥലമാണ്. അരൂസ്റ്റുക്ക് ദേശീയ വന്യജീവി സങ്കേതത്തിനു അടുത്തുള്ള ഈ സ്ഥലത്തു നിന്നാൽ അവിശ്വസനീയമായ ലൈറ്റ് ഷോ കാണാൻ പറ്റുമെന്ന് ഉറപ്പാണ്.

മിനസോട്ട

മിനസോട്ടയിൽ നോർത്തേൺ ലൈറ്റ്‌സ് കാണാൻ ധാരാളം സ്ഥലങ്ങളാണ് ഉള്ളത്. സംസ്ഥാനത്തിന്റെ വടക്കു കിഴക്കൻ അറ്റത്ത് സുപ്പീരിയർ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുക്ക് കൗണ്ടി അറോറ ബൊറാലിസ് കാണാൻ കഴിയുന്ന മികച്ച സ്ഥലമാണ്. ഗ്രാൻഡ് പോർട്ടേജിൽ, വടക്കൻ ലൈറ്റുകൾ മിനസോട്ടാ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഹൈ ഫാൾസിനു മുകളിൽ നൃത്തം ചെയ്യുന്നത് കാണാം. അതിശയകരമായ അറോറയുടെ മറ്റൊരു കാഴച പകർത്താൻ കഴിയുന്ന മറ്റൊരു സ്ഥലമാണ് സുപ്പീരിയർ ദേശീയ വനത്തിലെ ഒബർഗ് പർവ്വതം. ലോക സഞ്ചാരികൾക്ക് ഇടയിൽ വളരെ പ്രശസ്തമാണ് സുപ്പീരിയർ തടാകത്തിലെ നോർത്തേൺ ലൈറ്റ് കാഴ്ച .

Story Highlights – The aurora borealis, or northern lights, are an ethereal display of colored lights shimmering across the night sky.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here